‘റോബിൻ ഇൻഫ്ലുവൻസറോ ഡോക്ടറോ ഒന്നും ആണെന്ന് തോന്നുന്നില്ല, അയാൾ ഒരു ക്രിമിനൽ ആണ്, ഹിറ്റ്ലർ’: വൈറൽ കുറിപ്പ്
കൊച്ചി: ബിഗ് ബോസ് ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണനെ വിമർശിച്ച് സുഹൃത്തുക്കളായ ശാലു പേയാട്, ആരവ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. സൈന സൗത്ത് പ്ലസിന് നല്കിയ അഭിമുഖത്തിൽ റോബിനെതിരെ ഗുരുതര ആരോപണങ്ങൾ ആണ് ആരവ് ഉയർത്തുന്നത്. ബിഗ് ബോസിനകത്ത് ഉണ്ടായിരുന്ന റോബിൻ ആണ് സത്യമെന്ന് കരുതിയാണ് താനൊക്കെ കൂടെ നിന്നതെന്നും, എന്നാൽ പുറത്തിറങ്ങിയ റോബിൻ തീർത്തും ഓപ്പോസിറ്റ് ആയിരുന്നുവെന്നും തന്റെ കരിയർ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും ആരവ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ, റോബിനെ വിമർശിച്ച് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ രംഗത്ത്. പ്രവർത്തി വെച്ച് റോബിൻ ഇൻഫ്ലുവൻസറോ ഡോക്ടറോ ഒന്നും ആണെന്ന് തനിക്ക് തോന്നുന്നില്ലെന്നും അയാള് ഒരു ക്രിമിനൽ ആണെന്നും ശ്രീലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.
ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ആരവ് എന്ന dr റോബിൻ്റെ പഴയ മാനേജർ + ഡ്രൈവർ, റോബിന് ചെയ്തു കൂട്ടിയ തെറ്റുകൾ പറയുന്നത് കേട്ട് ഞെട്ടി പൊയി ഞാൻ. ആരവിൻ്റെ ലൈഫ് തന്നെ റോബിൻ ഇല്ലാതാക്കി , മാത്രമല്ല ആരവിൻ്റെ അമ്മയെ ഉപദ്രവിക്കുമെന്ന് ഭീഷണിപെടുത്തുന്നു , വീട് കയറി ഭീഷണിപെടുത്താൻ ആൾക്കാരെ വിടുന്നു , അയാൾക്ക് എതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റ്നേ ഉപയോഗിച്ച് വ്യാജ പെണ്ണ് കേസ് കെട്ടി ചമക്കുക , വ്യാജ പ്രചാരണങ്ങൾ നടത്തുക , സൈബർ bullying ചെയ്യുക, ഹൊ!!
അരവിൻ്റെ ഇൻ്റർവ്യൂ കാണുന്നത് ഒരു ക്രൈം സ്റ്റോറി കാണുന്നത് പോലെ ആണ്. പ്രവർത്തി വെച്ച് റോബിൻ ഇൻഫ്ലുവൻസറോ ഡോക്ടറോ ഒന്നും ആണെന്ന് എനിക്ക് തോന്നുന്നില്ല. അയാള് ഒരു ക്രിമിനൽ ആണ്. ആൾക്കാരുടെ ബന്ധങ്ങൾക്കും മാനസിക വ്യവഹാരത്തിനും ഒരു പ്രാധാന്യവും കൊടുക്കാത്ത ഒരു ഹിറ്റ്ലർ ആണ് അയാള്.