മോഷ്ടിച്ച് കടത്തിയത് 300 കിലോ ഉണക്ക ഏലക്കായ: പ്രതി പിടിയിൽ, വഴിത്തിരിവായത് ബന്ധുക്കളുടെ പരാതി


ഇടുക്കി: ഏലം എസ്റ്റേറ്റിൽ നിന്നും 300 കിലോ ഉണക്ക ഏലക്കായ മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ പ്രധാനി പിടിയിൽ. ശാന്തൻപാറ സ്വദേശിയും പുളിയൻമലയിൽ വാടകയ്ക്ക് താമസിക്കുന്ന സ്റ്റാൻലി (44) ആണ് പിടിയിലായിരിക്കുന്നത്.

കഴിഞ്ഞ മാസം പതിനഞ്ചാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കട്ടപ്പന പാറക്കടവിൽ ഉള്ള കേജീസ് എസ്റ്റേറ്റിലെ സ്റ്റോറിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 300 കിലോ ഉണക്ക ഏലക്കായയാണ് മോഷണം പോയത്. തുടർന്ന് ഉടമ കട്ടപ്പന പോലീസിൽ പരാതി നൽകി.

read also: ട്രെയിനിന് നേരെ അജ്ഞാതരുടെ ആക്രമണം: വെടിയുതിർക്കുകയും ലോഹക്കഷ്ണങ്ങള്‍ എറിയുകയുമായിരുന്നു

പ്രദേശത്തെ സിസിടിവി പൊലീസ് പരിശോധനയ്ക്ക് എടുത്തിരുന്നു. സ്റ്റാൻലിയെ കാണാതായെന്ന് വീട്ടുകാർ വണ്ടൻമേട് പൊലീസിൽ പരാതി നൽകിയതാണ് കേസിൽ വഴിത്തിരിവായത്. ഈ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് സ്റ്റാൻലിയുടെ വീട്ടിൽ നിന്നും ഏലക്ക കണ്ടെത്തി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വണ്ടൻമേട് ഭാഗത്ത് വെച്ച് ഇയാളെ കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. ഇയാളോടൊപ്പം മറ്റു രണ്ടു പേരും മോഷണത്തിൽ പങ്കാളികളാണ് ഇവർ ഒളിവിലാണ്