തലകുത്തി നില്‍ക്കുന്ന നിലയില്‍ യുവാവിന്‍റെ മൃതദേഹം: തൃശൂർ റെയില്‍വേ സ്‌റ്റേഷനു സമീപം


തൃശൂർ: തൃശൂർ റെയില്‍വേ സ്‌റ്റേഷൻ രണ്ടാം കവാടത്തിനടുത്ത് തലകുത്തി നില്‍ക്കുന്ന നിലയില്‍ യുവാവിന്‍റെ മൃതദേഹം. അന്നമനട കല്ലൂർ കാഞ്ഞിരപറമ്പില്‍ മജിദിന്റെ മകൻ ഷംജാദി( 45) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നു രാവിലെ നടപ്പാതയോട് ചേർന്നുള്ള മതിലിനുള്ളില്‍ റെയില്‍വേയുടെ സ്ഥലത്തെ ചെറിയ കാനയിലാണ് തലകുത്തി നില്‍ക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. പോസ്റ്റ്മാർട്ടത്തിന് ശേഷമെ കൊലപാതകമാണോയെന്ന് അറിയാൻ സാധിക്കുവെന്ന് പൊലീസ് പറഞ്ഞു.

read also: മലയാള സിനിമയുടെ അമ്മ മുഖം വിടവാങ്ങി

മൃതശരീരത്തിന് അടുത്ത് നിന്ന് ഇയാളുടെതെന്ന് കരുതുന്ന ബാഗ് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുന്നു. ഒരു വർഷമായി ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുകയാണ് ഇയാൾ.