അമ്മയെ മകൻ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു


കാസർകോട് : പൊവ്വലിൽ അമ്മയെ മകൻ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു. അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം.

read also: ജോലി ഇടവേളകളില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കൂടാ? സെക്‌സ്@വര്‍ക്ക് പദ്ധതിയുമായി പുടിന്‍

നബീസയുടെ മകൻ നാസറിനെ (40) ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ സഹോദരൻ മജീദിനും തലയ്ക്കു പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയിൽ സഹകരണ ആശുപതിയിൽ പ്രവേശിപ്പിച്ചു. നാസർ മാനസിക രോഗിയാണെന്ന് ബന്ധുക്കൾ പറയുന്നു.