കൊല്ലം: വീട്ട് ജോലിക്ക് പോകുന്ന വയോധികയോട് ലൈംഗികതിക്രമം നടത്തിയ ആള്‍ പിടിയില്‍. കൊല്ലം കരിക്കോട് സ്വദേശി ജോസ് (45) ആണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.
read also: സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തി: അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും റിമാന്‍ഡ് ചെയ്തു
വീട്ട് ജോലിക്ക് പോകുന്ന സമയത്ത് സ്ത്രീയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചുവെന്ന് പരാതിയില്‍ പറയുന്നു. അതിന് തയ്യാറാകാത്തതിനെത്തുടര്‍ന്ന് വയോധികയെ റോഡിലേയ്ക്ക് തള്ളിയിട്ടു. തുടര്‍ന്നു പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.