ഡോക്ടറും സുഹൃത്തുക്കളും ചേർന്ന് നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്യാന്‍ ശ്രമം, ജനനേന്ദ്രിയം മുറിച്ചു രക്ഷപ്പെട്ട് നേഴ്സ്
പട്‌ന: മദ്യലഹരിയിൽ ഡോക്ടറും സുഹൃത്തുക്കളും ചേർന്ന് നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്യാന്‍ ശ്രമം. ബിഹാറില്‍ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
സമസ്തിപൂര്‍ ഗംഗാപൂരിലെ ആര്‍ബിഎസ് ഹെല്‍ത്ത് കെയര്‍ സെന്ററില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ജോലി സമയം കഴിഞ്ഞു റൂമിലേയ്ക്ക് പോകാൻ തയ്യാറായ നഴ്സിനെയാണ് ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ ഡോ. സഞ്ജയ് കുമാറും അദ്ദേഹത്തിന്റെ രണ്ട് കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. പ്രതികള്‍ എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നും ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ നഴ്‌സ് ബ്ലേഡ് ഉപയോഗിച്ച് ഡോക്ടറുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
read also: ഓടുന്ന കാറിന് മുകളില്‍ നിന്ന് ഓണാഘോഷം: വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദാക്കി
ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രിക്ക് പുറത്തുള്ള പാടത്ത് ഒളിച്ചിരുന്ന യുവതി തന്നെയാണ് പൊലീസിനെ വിളിച്ച് അറിയിച്ചു. നഴ്‌സ് സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സഞ്ജയ് കുമാര്‍ പാണ്ഡെ പറഞ്ഞു.
നഴ്സിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന് മുമ്ബ് പ്രതികള്‍ ആശുപത്രി അകത്ത് നിന്ന് പൂട്ടുകയും സിസിടിവി കാമറകള്‍ ഓഫ് ചെയ്യുകയും ചെയ്തുവെന്നും പാണ്ഡെ പറഞ്ഞു. മദ്യം, നഴ്സ് ഉപയോഗിച്ച ബ്ലേഡ്, രക്തം പുരണ്ട വസ്ത്രങ്ങള്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു.