ഇന്‍ഡോര്‍: സോഷ്യല്‍ മീഡിയയിൽ പങ്കുവയ്ക്കാൻ സുഹൃത്തിനൊപ്പം രാത്രിയില്‍ റീല്‍ ചെയ്ത 22 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി യുവതി ആണ്‍ സുഹൃത്തിനൊപ്പം റീലെടുക്കുന്നതിന് പോയപ്പോൾ സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കിയതിന് ശേഷം രണ്ടുപേർ യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് മല്‍ഹര്‍ഗഞ്ച് പൊലീസിനു നൽകിയ പരാതി.
read also: കെഎല്‍ മോഹനവര്‍മ ബിജെപിയിലേക്ക്!!
യുവതിയുടെ ആണ്‍ സുഹൃത്തിന് അറിയുന്നവരാണ് രണ്ട് പ്രതികളും. കൂടുതല്‍ നന്നായി റീല്‍ ചെയ്യുന്ന സ്ഥലം കാണിച്ചു നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ ഒരു വീട്ടിലേയ്ക്ക് ഇരുവരേയും കൊണ്ടുപോകുകയായിരുന്നുവെന്നും പരാതിയിൽ ഇവർ പറയുന്നു. കേസില്‍ വിശദമായ അന്വേഷണം തുടങ്ങി. സംഭവശേഷം സ്ഥലത്തു നിന്നും ഓടിപ്പോയ പ്രതികള്‍ ഒളിവിലാണ്.