​ഗർഭിണിയുടെ വയറ്റിൽ തൊഴിച്ച് യുവാവ്, ​ഗർഭസ്ഥശിശു മരിച്ചു: 22-കാരന്റെ ക്രൂരത


പത്തനംതിട്ട: ​ഗർഭിണിയായ യുവതിയുടെ വയറ്റിൽ യുവാവ് ചവിട്ടിയതിനെ തുടർന്ന് ​ഗർഭസ്ഥ ശിശു മരിച്ചു. തിരുവല്ല കാരാത്രയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതി വിഷ്ണു ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

read also: മെഡിക്കല്‍ കോളജില്‍ രോഗി കട്ടിലില്‍നിന്ന് വീണ് മരിച്ചു

കഴിഞ്ഞ എട്ട് മാസമായി കല്ലിശ്ശേരി യുവതിയും വിഷ്ണുവും ഒന്നിച്ചാണ് താമസം. യുവതി അഞ്ചുമാസം ​ഗർഭിണിയായിരുന്നു. വീട്ടിൽ വെച്ച് ഇവർ തമ്മിൽ വഴക്കുണ്ടായപ്പോൾ വിഷ്ണു യുവതിയുടെ വയറിൽ തൊഴിച്ചു. ശക്തമായ വയറുവേദനയുണ്ടായതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് നടത്തിയ സ്കാനിം​ഗിലാണ് അഞ്ച് മാസം പ്രായമായ ​ഗർഭസ്ഥ ശിശു മരിച്ചതായി അറിയുന്നത്.

പൊലീസെത്തിയപ്പോഴേയ്ക്കും വിഷ്ണു ഒളിവിൽ പോയിരുന്നു. ഇന്ന് ഉച്ചയോടെ യുവാവിനെ കസ്റ്റ‍ഡിയിലെടുത്തു.