ഭാര്യാ സഹോദരന്‍റെ മകളുമായി അവിഹിത ബന്ധം: മറ്റൊരു കല്യാണത്തിന് തയ്യാറായ യുവതിയെ കൊലപ്പെടുത്തി


ലഖ്‌നൗ: ഭാര്യാ സഹോദരന്റെ മകളെ ശ്വാസംമുട്ടിച്ചു കൊന്ന കേസില്‍ പ്രതി പിടിയില്‍. 22കാരിയ ശ്വാസംമുട്ടിച്ച്‌ കൊന്ന സംഭവത്തില്‍ മണികാന്ത് ദ്വിവേദി അറസ്റ്റിൽ. യുപിയിലെ ഹർദോയിലാണ് സംഭവം. മണികാന്ത് ദ്വിവേദിയും കൊല്ലപ്പെട്ട മാൻസി പാണ്ഡെയും തമ്മില്‍ ഏറെ നാളായി വിവാഹേതര ബന്ധം പുലർത്തിയിരുന്നു. മാൻസി മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതിൽ പ്രകോപിതനായ മണികാന്ത് കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. രക്ഷാബന്ധൻ ദിവസം അമ്മായിയുടെ വീട്ടിലെത്തിയ മാൻസിയെ പ്രതി വിവാഹത്തില്‍ നിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ടെങ്കിലും നടക്കാതെ വന്നതോടെ ശ്വസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം ഉപേക്ഷിച്ചു. ശേഷം പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ ഉപേക്ഷിക്കുകയും ചെയ്തു.

read also : ഇടവേള ബാബുവിനെതിരായ ആരോപണം കേട്ടിരുന്നു, അദ്ദേഹത്തോട് സംസാരിക്കാന്‍ കഴിഞ്ഞില്ല: നടൻ സിദ്ധിഖ്

തുടർന്ന് പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച്‌ മാൻസി ഒളിച്ചോടിപ്പോയെന്ന് ആരോപിച്ചു. എന്നാല്‍ സംശയം തോന്നി പിതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ അന്വേഷണത്തിലാണ് കൊലപാതക രഹസ്യം പുറത്തായത്. ചോദ്യം ചെയ്യലില്‍ പ്രതി പെണ്‍കുട്ടിയുമായി രണ്ട് വർഷത്തിലേറെയായി വിവാഹേതര ബന്ധം പുലർത്തിയിരുന്നതായി സമ്മതിച്ചു. വിവാഹത്തില്‍ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടത് അനുസരിക്കാതെയിരുന്നതാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി മൊഴി നല്‍കി.