‘യുട്യൂബില്‍ നോക്കി നോട്ടടി’: രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികൾ പിടിയില്‍



കാസര്‍കോട്: രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയിൽ. കര്‍ണാടകയിലെ മംഗ്‌ളൂരുവിലാണ് ചെര്‍ക്കള ശ്രീലിപി പ്രിന്റിംഗ് പ്രസ് ഉടമ കരിച്ചേരി പെരളത്തെ വി. പ്രിയേഷ്, മുളിയാര്‍ മല്ലം കല്ലുകണ്ടത്തെ വിനോദ് കുമാര്‍, പെരിയ കുണിയ ഷിഫ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ കര്‍ണ്ണാടക പുത്തൂര്‍ ബല്‍നാട് ബെളിയൂര്‍കട്ടെ സ്വദേശി അയൂബ്ഖാൻ എന്നിവർ അറസ്റ്റിലായത്.

read also: വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്കൊപ്പം ആഘോഷം: എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

മംഗ്‌ളൂരു ക്ലോക്ക് ടവറിന് സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് സംഘം അറസ്റ്റിലായത്. 2,13,500 രൂപയുടെ കള്ളനോട്ടുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കാസര്‍കോട് ചെര്‍ക്കളയിലെ പ്രിന്റിംഗ് പ്രസില്‍ തയ്യാറാക്കിയ നോട്ടുകളാണ് പിടികൂടിയത്.