സാമ്പത്തിക ഇടപാടില്‍ ക്വട്ടേഷൻ: ഒറ്റപ്പാലത്ത് തമിഴ്നാട് സ്വദേശിയ്ക്ക് നേരെ ആക്രമണം, അഞ്ചുപേര്‍ പിടിയിൽ



ഒറ്റപ്പാലം: മായന്നൂർ പാലത്തിന് സമീപം ഭാരതപ്പുഴയ്ക്ക് സമീപത്തുവെച്ച്‌ തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ അഞ്ച് പേർ അറസ്റ്റില്‍. കരൂർ കൃഷ്ണരായപുരം മുതലിയാർ സ്ട്രീറ്റില്‍ പത്മനാഭനെ(40) കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് കോവൈപുതൂർ മഹാലക്ഷ്മി നഗർ സ്വദേശി സല്‍മാൻഖാൻ(22), സഹോദരൻ ഷാരൂഖ് ഖാൻ(21), കരിമ്ബുകടൈ ചേരാൻ നഗറിലെ മുഹമ്മദ് നസീർ(36), ശങ്കനഗറിലെ മുഹമ്മദ് റസിയരാജ(22), മഹാലിംഗപുരം സ്വദേശി അസഹ്റുദ്ദീൻ(22) എന്നിവർ പിടിയിലായത്. ഇവർ ക്വട്ടേഷൻ സംഘത്തിലുള്‍പ്പെട്ടവരാണ്.

read also: കായംകുളത്ത് വനിതാ ഹോസ്റ്റലിനെ ഭീതിയിലാക്കി അജ്ഞാതൻ: സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

ജൂലായ് 11-ന് വാണിയംകുളം ചന്തയിലേക്ക് പോകുന്നതിനായിഒറ്റപ്പാലത്തെത്തിയ പത്മനാഭൻ തീവണ്ടിയിറങ്ങിയ ശേഷം മായന്നൂർ പാലത്തിന് കീഴെ ഭാരതപ്പുഴയില്‍ കുളിക്കാനെത്തിയപ്പോഴാണ് പിന്തുടർന്നെത്തിയ സംഘം ആക്രമിച്ചത്. വെട്ടിയും കുത്തിയും അദ്ദേഹത്തെ ഗുരുതരമായി പരിക്കേല്‍പ്പിച്ചു. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട ക്വട്ടേഷനാണിതെന്നാണ് പോലീസ് പറയുന്നത്.