വിദ്യാര്‍ഥികള്‍ അശ്ലീലരംഗങ്ങള്‍ അനുകരിക്കാൻ ശ്രമിച്ചു: എട്ടുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ


ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് സ്കൂള്‍ വിദ്യാർഥികളാണ്. മൂന്ന് പ്രതികളും അശ്ലീലവീഡിയോകള്‍ കാണുന്നവരാണെന്നും ഇതിലെ രംഗങ്ങള്‍ അനുകരിക്കാൻ ശ്രമിച്ചതാണ് ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

കേസില്‍ പ്രതികളിലൊരാളുടെ അച്ഛനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം നദിയില്‍ ഉപേക്ഷിച്ചതിനും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

read also: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു, പനി ബാധിച്ച്‌ ഇന്ന് 3 മരണം

ജൂലായ് ഏഴാം തീയതിയാണ് മൂന്നാംക്ലാസ് വിദ്യാർഥിനിയെ പ്രായപൂർത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളിൽ രണ്ടു പേർ ആറാം ക്ലാസിലും ഒരാൾ ഏഴ് ക്ലാസിലും പഠിക്കുന്നവരാണ്.

സംഭവദിവസം പാർക്കില്‍ കളിക്കാൻ പോയ എട്ടുവയസ്സുകാരിയെ പ്രതികളായ മൂന്നുപേരും കളിക്കാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം കനാലിന് സമീപം മൃതദേഹം സൂക്ഷിച്ചു. പ്രതികളിലൊരാള്‍ തന്റെ ബന്ധുക്കളെ വിവരമറിയിച്ചു. പിന്നാലെ പ്രതിയുടെ പിതാവും അമ്മാവനും സ്ഥലത്തെത്തുകയും ഇവരുടെ ഇരുചക്രവാഹനത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കല്ലുകെട്ടി പുഴയില്‍ ഉപേക്ഷിച്ചു.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കാനായി തിരച്ചില്‍ തുടരുമെന്നും നന്ദ്യാല്‍ പോലീസ് സൂപ്രണ്ട് ആദിരാജ് സിങ് റാണ മാധ്യമങ്ങളോട് വ്യക്തമാക്കി.