കോളേജിന് സമീപം വാടക വീട്ടിൽ കഞ്ചാവ് വില്പന : രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയിൽ


കോഴിക്കോട്: മെഡിക്കല്‍ കോളേജിന് അടുത്ത് കുറ്റിക്കാട്ടൂരിലെ വാടക വീട്ടിൽ കഞ്ചാവ് വിൽപ്പന. ഇവിടെ സൂക്ഷിച്ച മൂന്നര കിലോഗ്രാം കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയിലായി.

കുറ്റിക്കാട്ടൂര്‍ എ.ഡബ്ല്യു.എച്ച്‌ എഞ്ചിനീയറിംഗ് കോളേജിന് സമീപം കൊളക്കാടത്ത് കുറ്റിപ്പാടത്ത് വാടകവീട്ടില്‍ നിന്നാണ് ഉത്തര്‍ പ്രദേശ് സ്വദേശിയായ മുഹമ്മദ് സലിം, പശ്ചിമ ബംഗാള്‍ സ്വദേശി ഹബീബുള്ള ഷേഖ് എന്നിവരെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗാളില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് നഗരത്തില്‍ എത്തിച്ച്‌ വിപണനം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.

read also: മൊബൈല്‍ ടവറിനു മുകളിൽ വലിഞ്ഞു കയറി യൂട്യൂബറുടെ സാഹസികത, താഴെയിറക്കിയത് 5 മണിക്കൂറിന് ശേഷം

കുറ്റിക്കാട്ടൂര്‍ ഭാഗത്ത് മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. വാടകവീട് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി നാട്ടുകാരും സംശയമുയര്‍ത്തിയിരുന്നു.