12 വയസുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ: ക്രൂരമായി കൊലപ്പെടുത്തിയത് പോണ്‍ അടിമയായ പിതാവ്, അറസ്റ്റ്


ഹൈദരാബാദ്: മകളെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ പോണ്‍ വീഡിയോ അടിമയായ പിതാവ് അറസ്റ്റില്‍. തെലങ്കാനയിലെ മഹുബാബാദ് സ്വദേശിയാണ് 12 വയസുകാരിയായ മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം പ്രതി അന്വേഷണം വഴിതിരിച്ചുവിടുന്നതിനായി മകളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയിരുന്നു.

മഹുബാബാദ് ജില്ലയില്‍ നിന്നും ഇയാളും കുടുംബവും രണ്ടാഴ്ച മുൻപ് ഹൈദരാബാദിലെ മിയാപൂരിലേക്ക് താമസം മാറിയിരുന്നു. ജൂണ്‍ ഏഴിന് പെണ്‍കുട്ടി പ്രതിയോട് അമ്മയെ കാണാൻ മഹുബാബാദിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇയാള്‍ അടുത്ത ദിവസം രാവിലെ പത്ത് മണിയോടുകൂടി കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് പ്രതി ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കാർ നിർത്തുകയും ഒരു വനത്തിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയതിന്റെയും ദൃശ്യങ്ങള്‍ സമീപത്ത് സ്ഥാപിച്ച സിസിടിവിയില്‍ നിന്നും കണ്ടെടുത്തു.

read also :നടുറോഡിൽ ഓടുന്ന ബസിനടിയില്‍ കിടന്ന് യുവാവിന്റെ റീല്‍സ് ചിത്രീകരണം

കുട്ടിയെ വനത്തില്‍ വച്ച്‌ ഇയാള്‍ പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. മകളുടെ നഗ്ന വീഡിയോ ചിത്രീകരിക്കാനാണ് പ്രതി പെണ്‍കുട്ടിയെ വനത്തിലെത്തിച്ചു പീഡനത്തിനിരയാക്കി. പെണ്‍കുട്ടി നിലവിളിക്കുകയും അമ്മയോട് പറയുമെന്ന് പ്രതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം പെണ്‍കുട്ടിയെ മൂർച്ചയേറിയ കല്ലുപയോഗിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.കൃത്യം നടത്തിയതിനുശേഷം ഇയാള്‍ വീട്ടിലേക്ക് മടങ്ങുകയും രക്തം പുരണ്ട വസ്ത്രങ്ങള്‍ മാറ്റിയതിനുശേഷം മകളെ കാണാനില്ലെന്ന വിവരം ഭാര്യയോട് പറയുകയായിരുന്നു. അതേ ദിവസം തന്നെ ഇയാള്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ മിയാപൂരിലെ വനത്തില്‍ നിന്ന് ജൂണ്‍ 13നാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മകളെ പിതാവ് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.