ആമയെ ജീവനോടെ ചുട്ട് യുവാക്കള്‍: വീഡിയോ പ്രചരിപ്പിച്ചു, പിന്നാലെ കേസ്



ആമയെ ജീവനോടെ അടുപ്പിലിട്ട് ചുട്ട് യുവാക്കള്‍. സഹറാൻപൂരിലെ ദയോബന്ദിലാണ് ദാരുണ സംഭവം. ഇതിന്റെ വീഡ‍ിയോ സോഷ്യല്‍ മീഡിയയിലൂടെ യുവാക്കൾ പ്രചരിപ്പിച്ചു. ആകാശ് കുമാർ എന്ന വ്യക്തി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു.

read also :മലയാളി യാത്രക്കാർക്ക് നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം: നാല് പാലക്കാട്ടുകാർ അറസ്റ്റിൽ

ഇഷ്ടിക കൂട്ടി അടുപ്പുണ്ടാക്കിയാണ് ആമയെ ഇവർ ജീവനോടെ ചുട്ടത്. വീഡിയോ വൈറലായതോടെ വന്യജീവി (സംരക്ഷണം) നിയമപ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തു.