കുഞ്ഞിനെ അരയില്‍ കെട്ടിയ നിലയില്‍ യുവതിയുടെ ജഡം നദിയിൽ


മംഗളൂരു: നേത്രാവതി നദിയില്‍ യുവതിയുടെ മൃതദേഹം. ഒരു വയസുള്ള കുഞ്ഞിനെ അരയില്‍ ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഡയാർ സ്വദേശി ചൈത്ര (30) ഒരു വയസ്സുള്ള മകൻ ദിയാൻഷ് എന്നിവരുടെ ജഡങ്ങളാണ് കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ചൈത്രയേയും കുഞ്ഞിനെയും കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും യുവതിയുടെയും കുഞ്ഞിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

read also: ‘ഇറങ്ങി വാടീ’ എന്നാക്രോശിച്ച് ഹാഷിം, പകച്ച് അനുജ: കാർ പാഞ്ഞത് അമിതവേഗതയിലെന്ന് ട്രാവലറിന്റെ ഡ്രൈവർ

ചിത്രം കണ്ട ഹരകേല നിവാസികള്‍ കുഞ്ഞുമായി ഒരു സ്ത്രീ ഹരകേല പാലത്തിന് മുകളിലൂടെ നടന്നുപോകുന്നത് കണ്ടെന്ന് പൊലീസിനെ അറിയിച്ചു. തുടർന്ന് നദിയില്‍ നടത്തിയ തിരച്ചിലില്‍ രാത്രി എട്ടരയോടെ ഹരകേല പാലത്തിന് സമീപം ഇരുവരുടെയും ജഡങ്ങള്‍ കണ്ടെത്തുകയായിരുന്നു.

വ്യാഴാഴ്ച കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. അതിനു പിന്നാലെയാണ് ദാരുണ സംഭവം.