വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താൻ ശ്രമം: മുഖ്യപ്രതി റിസ്വാൻ ഫര്‍ദീന്റെ വീട് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് പോലീസ്
കാശിപൂർ : പഠിക്കാൻ പോയ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി റിസ്വാൻ ഫർദീന്റെ വീട് ബുള്‍ഡോസർ കൊണ്ട് പൊളിച്ചു മാറ്റി പോലീസ്. മൂന്ന് ദിവസം മുമ്പാണ് വിദ്യാർത്ഥിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ റിസ്വാനും സഹോദരനുമടക്കമുള്ള കൂട്ടാളികളെ പോലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തു.
READ ALSO: വയനാട് ജില്ലയില്‍ റിസോര്‍ട്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി
വ്യാഴാഴ്ച ഉച്ചയോടെ മുഖ്യപ്രതി റിസ്വാന്റെ വീട്ടിലെത്തിയ പൊലീസ് സംഘം വീട് ബുള്‍ഡോസർ ഉപയോഗിച്ച് തകർത്തു. തഹസില്‍ദാർ പങ്കജ് ചന്ദോല, മുനിസിപ്പല്‍ കോർപ്പറേഷൻ അസിസ്റ്റൻ്റ് മുനിസിപ്പല്‍ കമ്മീഷണർ യഷ്വീർ രതി, സീനിയർ സബ് ഇൻസ്പെക്ടർ പ്രദീപ് മിശ്ര എന്നിവരും സ്ഥലത്തെത്തിയിരുന്നു.