പത്തനംതിട്ട: ആറന്മുളയില് സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കപ്പ്യാര് അറസ്റ്റില്‍. ഇടയാറന്മുള സ്വദേശിയായ തോമസിനെയാണ് ആറന്മുള പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ മാതാവ് നല്കിയ പരാതിയിലാണ് പൊലീസിന്റെ നടപടി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം സ്കൂളിനോട് ചേര്‍ന്ന പ്രാര്‍ത്ഥനാലയത്തില്‍ എത്തിയ എട്ടാംക്ലാസുകാരിയെ കപ്പ്യാര് കടന്നുപിടിച്ചതായി പരാതിയില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ, പെണ്‍കുട്ടിയുടെ സഹപാഠി അധ്യാപിക മുഖേന പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് സ്കൂള്‍ അധികൃതരുടെ നിര്‍ദേശാനുസരണം പെണ്‍കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.