20 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ബിഗ്ഷോപ്പറില്‍ പൊതിഞ്ഞ നിലയില്‍


പെരുമ്പാവൂർ: 20 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്‍റെ മൃതദേഹം ബിഗ്ഷോപ്പറില്‍ പൊതിഞ്ഞ നിലയില്‍. വൈകിട്ട് ആറുമണിയോടെ പെരുമ്ബാവൂര്‍ – മുടിക്കലില്‍ നിന്നും പാറപ്പുറം ഭാഗത്തേക്ക് പോകുന്ന ഇരുമ്പു പാലത്തില്‍ ബിഗ്ഷോപ്പറില്‍ പൊതിഞ്ഞ് മുഖം മാത്രം കാണുന്ന രീതിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

read also: കൊയ്നു ചുഴലിക്കാറ്റ്: സ്‌കൂളുകള്‍ അടച്ചു, വിമാന സര്‍വീസുകള്‍ റദ്ദാക്കി

കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞിട്ടില്ല. പരിസരത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച്‌ പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.