കൊല്ലത്ത് കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന ഭിന്നശേഷിക്കാരിയായ വൃദ്ധയെ ലൈംഗികമായി പീഡിപ്പിച്ചു: യുവാവ് പിടിയിൽ
കൊല്ലം: കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന ഭിന്നശേഷിക്കാരിയായ വൃദ്ധയെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. കൊല്ലം കൊട്ടിയത്ത് നടന്ന സംഭവത്തിൽ കൊട്ടാരക്കര ഓയൂര്‍ സ്വദേശിയായ റഷീദാണ് പിടിയിലായത്. കൈയും കാലും ഭാഗികമായി ഇല്ലാത്ത 75കാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.
സമീപത്തെ സിസിടിവിയില്‍ നിന്ന് വൃദ്ധയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റഷീദാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്. വൃദ്ധയുടെ അടുത്തെത്തിയ പ്രതി ഇവരുടെ വസ്ത്രം മാറ്റാൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. വൃദ്ധ എണീക്കാൻ ശ്രമിക്കുന്നതിനിടെ റഷീദ് പലവട്ടം തലയ്ക്കടിച്ച് വീഴ്ത്തിയതിന് ശേഷം എടുത്തു കൊണ്ടുപോകുകയായിരുന്നു.
വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ ഫോൺ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ നിന്ന് വാങ്ങൂ.. കാത്തിരിക്കുന്നത് ഗംഭീര ഓഫർ
പുലർച്ചെ ഒന്നരക്കിലോമീറ്ററോളം അകലെ വിജനമായ സ്ഥലത്ത് അർദ്ധ നഗ്നയായ നിലയിൽ രക്തത്തിൽ കുളിച്ച് ഇവരെ കണ്ടെത്തുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിലെത്തിയ പൂജാരിയും ഓട്ടോ ഡ്രൈവറുമാണ് ഇവരെ ആദ്യം കണ്ടത്. കടയിലെ വാച്ചർ ഇവരുടെ മകളെ വിവരമറിയിച്ചു. തുടർന്ന്, മകൾ എത്തിയ ശേഷം ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.