യുവാവിന് പുതിയ പ്രണയമെന്ന് സംശയം, കുത്തിക്കൊന്ന് സ്വവര്‍ഗ പങ്കാളി: സംഭവം ഹോസ്റ്റല്‍ മുറിയില്‍


മുംബൈ : യുവാവിനെ ഹോസ്റ്റല്‍ മുറിയില്‍ സ്വവര്‍ഗ പങ്കാളി കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ വഘോളിയിലെ ഒരു കോളേജ്‌ ഹോസ്റ്റലിലാണ് സംഭവം. ഇരുപത്തിയൊന്നുകാരനായ ബിബിഎ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്.

READ ALSO: ബി​സി​ന​സു​കാ​ര​ന്റെ വീ​ട്ടി​ൽ ക​വ​ർ​ച്ച: നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ ഏ​ഴം​ഗ സം​ഘം അ​റ​സ്റ്റി​ൽ

യുവാവിന് പുതിയ പ്രണയമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിളി കേട്ട് ഹോസ്റ്റലിലെ മറ്റ് താമസക്കാര്‍ ഓടിയെത്തിയപ്പോഴാണ് യുവാവിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. കുത്തേറ്റ വിദ്യാര്‍ത്ഥിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.