പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള ബയോമെട്രിക് സിസ്റ്റം വഴി ലൈഫ് സർട്ടിഫിക്കെറ്റ് പുതുക്കാൻ ശ്രമിക്കവേ സർവീസിൽ നിന്നും വിരമിച്ച പോലീസുകാരന് നഷ്ടമായത് 1.27 ലക്ഷം രൂപ. ഇദ്ദേഹത്തിന്റെ മകനാണ് സർട്ടിഫിക്കറ്റുകൾ നൽകി തട്ടിപ്പിന് ഇരയായത്.
ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കാനായി ഇദ്ദേഹം ബാങ്കിനെ സമീപിച്ചപ്പോൾ ബാങ്ക് ഉദ്യോഗസ്ഥ എന്ന വ്യാജന ഒരു സ്ത്രീ ഇദ്ദേഹത്തെ സഹായിക്കാം എന്ന് പറയുകയും ഇദ്ദേഹത്തോട് ഗവണ്മെന്റ് ഐ ഡി യും മറ്റ് വിവരങ്ങളും വാങ്ങുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തെ കബിളിപ്പിച്ച് 1.27 ലക്ഷം രൂപ തട്ടുകയും ചെയ്തു.
” എന്റെ അച്ഛൻ ശിവസ്വാമി സർവീസിൽ നിന്നും വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. അച്ഛൻ ഒരു ഹൃദ്രോഗി കൂടിയാണ്. ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഞാൻ നിരവധി തവണ ബാങ്കിൽ വിളിക്കുകയും ബ്യാട്ടരാമായണപുരത്തെ ബാങ്ക് നേരിൽ സന്ദർശിക്കുകയും ചെയ്തിരുന്നു. തുടർന്ന് അവർ എനിക്കൊരു നമ്പറും ലിങ്കും നൽകി. സർട്ടിഫിക്കാറ്റുകൾ അപ്‌ലോഡ് ചെയ്യാൻ ഒരു സമയത്തിന് വേണ്ടി ഞാൻ കുറെ തവണ ആ നമ്പറിൽ വിളിച്ചെങ്കിലും കിട്ടിയില്ല ” മകൻ രോഹിത് പറയുന്നു.
Also read-സാമ്പത്തിക കുറ്റവാളികൾക്ക് കൈവിലങ്ങ് വേണ്ട; പാർലമെന്ററി പാനൽ ശുപാർശ
”വെള്ളിയാഴ്ചയാണ് ശിവസ്വാമിയുടെ ഫോണിൽ ഒരു കോൾ വരുന്നത്. വിളിച്ച സ്ത്രീ സർട്ടിഫിക്കറ്റ് പുതുക്കാൻ സഹായിക്കാം എന്ന് പറഞ്ഞു. നിരവധി തവണ സ്ലോട്ട് ബുക്ക് ചെയ്യാൻ ശ്രമിച്ചിരുന്നത് കൊണ്ട് ഫോൺ കോൾ യഥാർത്ഥമായിരിക്കും എന്നാണ് ഞാൻ കരുതിയത്. തുടർന്ന് അവർ ആവശ്യപ്പെട്ടപോലെ എല്ലാ ഗവണ്മെന്റ് രേഖകളും ഞാൻ നൽകി, തുടർന്ന് ബാങ്കിൽ നിന്നും ഫോണിലേക്ക് ഒരു ഒടിപി വന്നു. ആ ഒ ടി പി പറയാൻ അവർ ആവശ്യപ്പെട്ടപ്പോൾ ബാങ്കിങ്ങ് നടപടികൾക്കായി ആവും എന്ന് കരുതി ഞാൻ പറഞ്ഞുകൊടുത്തു. ഉടൻ തന്നെ അക്കൗണ്ട് ബാലൻസ് പൂജ്യമായി. എന്റെ അച്ഛനും അമ്മയും സുഖമില്ലാത്തവരാണ്, ആ പണമാണ് സമ്പാദ്യമായി ആകെ ഉണ്ടായിരുന്നത്”, രോഹിത് പറഞ്ഞു. സംഭവത്തിൽ ബ്യാട്ടരാമായണപുരം പോലീസ് കേസെടുത്തു.