എറണാകുളം മെഡിക്കല്‍ കോളേജ് പരിസരത്ത് അലഞ്ഞു നടന്ന പശുവിനെ വിറ്റ ജീവനക്കാരൻ അറസ്റ്റിൽ. മെഡിക്കൽ കോളേജിലെ ഡ്രൈവർ ബിജു മാത്യുവിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കച്ചവടക്കാർക്ക് പശുവിനെ കൈമാറുന്നതിനിടെയാണ് ബിജു മാത്യുവിനെ പിടികൂടിയത്. ഇയാള്‍ ഇതിന് മുന്‍പും കന്നുകാലികളെ ഇത്തരത്തിൽ വിറ്റിരുന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കളമശേരി പൊലീസ് അറിയിച്ചു.
പർദ ധരിച്ചെത്തി മാളിലെ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച ഇൻഫോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ
മെഡിക്കല്‍ കോളേജ് ക്യാംപസില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ക്ക് വെള്ളവും ഭക്ഷണം കൊടുത്ത് ഇണക്കിയെടുത്ത ശേഷം വില്‍ക്കുന്നതാണ് ഇയാളുടെ രീതി. പ്രദേശത്ത് നിന്ന് കന്നുകാലികളെ കാണാതായതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
മെഡിക്കൽ കോളേജിന് സമീപത്തെ വീടുകളിൽ വളര്‍ത്താറുള്ള കന്നുകാലികളെ മേയാനായി ക്യാംപസിനകത്ത് വിടുന്ന പതിവുണ്ട്. ഇത്തരത്തിൽ വിട്ട പശുക്കളെ കാണാതായതായി നേരത്തെ പരാതികള്‍ വന്നിരുന്നു . ഇവയെയും ബിജു മാത്യു വിറ്റതാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.