91കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു: 1623 ഓളം കുറ്റങ്ങള്‍ ചുമത്തി ശിശു സംരക്ഷണ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനെതിരെ കേസ്


പ്രായപൂർത്തിയാകാത്ത 91 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ശിശുസംരക്ഷണ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനെതിരെ കേസ്. 1,623 ഓളം കുറ്റങ്ങള്‍ ചുമത്തിയാണ് 45 കാരനായ പ്രതിയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് ഫെഡറല്‍ പോലീസ് നോര്‍ത്തേണ്‍ കമാന്‍ഡ് അസിസ്റ്റന്റ് ജസ്റ്റിന്‍ ഗോഫ് ചൊവ്വാഴ്ച പറഞ്ഞു.

read also: തീ ആളിക്കത്തിച്ചിട്ട് ഒരു ബക്കറ്റ് വെള്ളം കൊണ്ട് ചെന്നിട്ടെന്ത് കാര്യം ? പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് സുധക്കുട്ടി

’40 വര്‍ഷത്തിനിടെ ഞാന്‍ കണ്ട ഏറ്റവും ഭയാനകമായ ബാലപീഡന കേസുകളില്‍ ഒന്നാണിത്’ ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ മൈക്കല്‍ ഫിറ്റ്സ്ജെറാള്‍ഡ് പറഞ്ഞു. പല കാലങ്ങളിലായി ജോലി ചെയ്ത പത്തോളം ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇയാൾ പകർത്തുകയും ചെയ്തിരുന്നു. 2022 ഓഗസ്റ്റ് മുതല്‍ ക്വീന്‍സ്ലാന്‍ഡ് സ്റ്റേറ്റില്‍ കസ്റ്റഡിയിലാണ് ഇയാൾ.

136 ബലാത്സംഗക്കേസുകളും 10 വയസ്സിന് താഴെയുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് 110 കേസുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.