പത്തനംതിട്ട: തിരുവല്ലയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു. തിരുവല്ല പുളിക്കീഴിലാണ് മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നത്. കൃഷ്ണൻകുട്ടി, ശാരദ എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ കൊച്ചുമോൻ എന്ന അനിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
വീടിനുള്ളിൽ വെച്ചാണ് അനിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അനിലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കൃഷ്ണൻകുട്ടിയുടെയും ശാരദയുടെയും മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തു. അനിൽ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
Updating…