അന്യജാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു: ഭാര്യയെയും മകനെയും ഗൃഹനാഥന്‍ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിയിൽപ്പെട്ട പെണ്കുട്ടിയെ മകന് വിവാഹം ചെയ്തതിന്റെ പേരിൽ ഗൃഹനാഥൻ ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്തി. കൃഷ്ണഗിരിയില് പുലർച്ചെയാണ് സംഭവം. സുഭാഷ് (25), അമ്മ കണ്ണമ്മാള് (65) എന്നിവരാണ് മരിച്ചത്. സുഭാഷിന്റെ ഭാര്യയ്ക്കും വെട്ടേറ്റിട്ടുണ്ട്. സംഭവത്തിൽ ദണ്ഡപാണി അറസ്റ്റിൽ.

ഗുരുതരാവസ്ഥയിൽ ആശുപത്രിയില് ചികിത്സയിലാണ് സുഭാഷിന്റെ ഭാര്യ അനുഷ.  മൂന്ന് മാസം മുന്പാണ് അച്ഛന്റെ എതിർപ്പ് വകവെക്കാതെ, സുഭാഷ് അന്യജാതിയിൽപ്പെട്ട അനുഷയെ വിവാഹം ചെയ്തത്. അതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കല്യാണത്തിന് ശേഷം ഭാര്യയ്ക്കൊപ്പം സുഭാഷ് മാറി താമസിക്കുകയാണ്. കഴിഞ്ഞദിവസം സുഭാഷ്, ഭാര്യ അനുഷയ്ക്കൊപ്പം വീട്ടിലെത്തി. തുടർന്നു രാത്രിയിൽ ഉറങ്ങി കിടക്കുമ്പോഴാണ്, ദണ്ഡപാണി സുഭാഷിനെ ആക്രമിച്ചത്.