തിരുവല്ല: തിരുവല്ല ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പടയണി ഉത്സവത്തിനിടെയുണ്ടായ തർക്കത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു. ചെങ്ങന്നൂർ വാഴാർമംഗലം സ്വദേശികളായ എസ് സഞ്ജു, കാർത്തികേയൻ, പവിൻ എന്നിവർക്കാണ് കുത്തേറ്റത്.
ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം. കാർത്തികേന്റെ പുറത്തും പവി, സഞ്ജു എന്നിവർക്ക് വയറിനും ആണ് കുത്തേറ്റത്. മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തിട്ടുണ്ട്.
മണ്ണ് കടത്തുകാർ തമ്മിലുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.