രണ്ടുലക്ഷം നല്‍കിയില്ലെങ്കില്‍ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണി, കാമുകന്‍ വിവാഹത്തിന് സമ്മതിച്ചു: യുവതി പിടിയിൽ
ലക്‌നൗ: കാമുകനെ വ്യാജ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. സോഫീയ എന്ന യുവതിയാണ് പിടിയിലായത്.
നേഹ താക്കൂര്‍ എന്ന കള്ളപ്പേരിലാണ് യുവാവുമായി സോഫിയ പരിചയത്തിലായത്. ബന്ധം ശക്തമായതോടെ, വിവാഹം ചെയ്യണമെന്ന് സോഫിയ ആവശ്യപ്പെട്ടു. യുവാവ് വിവാഹത്തിന് സമ്മതിച്ചു.
ഇതിന് പിന്നാലെ വ്യാജ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനോട് രണ്ടു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ ഉടന്‍ തന്നെ കേസ് കൊടുക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.