കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കടവന്ത്ര കോര്പറേഷന് കോളനിയില്‍ കുളങ്ങരത്തറ കെ.എസ്. സുജീഷി(25)നെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് 5.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്.
കടവന്ത്ര കോര്പറേഷന് കോളനി ഭാഗത്ത് കഞ്ചാവ് വില്പന നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരേ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ കഞ്ചാവ് വില്പന നടത്തിയതിന് ദേവികുളം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.