ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: നടത്തിപ്പുകാരിയും കാമുകനും അറസ്റ്റില്‍

തൃപ്പൂണിത്തുറ: ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഹോസ്റ്റല്‍ നടത്തിപ്പുകാരിയും കാമുകനും അറസ്റ്റില്‍. മലപ്പുറം തിരൂര്‍ തെക്കുമുറി ഭാഗത്ത് ശ്രീരാഗം വീട്ടില്‍ ചിപ്പി (28), കാമുകന്‍ ചോറ്റാനിക്കര അയ്യന്‍കുഴി ശ്രീശൈലം വീട്ടില്‍ അരുണ്‍കുമാര്‍ (33) എന്നിവരെയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്.

തൃപ്പൂണിത്തുറ വടക്കേക്കോട്ടയ്ക്ക് സമീപം ക്യൂന്‍സ് ലാന്‍ഡ് ലേഡീസ് ഹോസ്റ്റലിൽ നടന്ന സംഭവത്തിൽ, പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന കോട്ടയം സ്വദേശിനിയെ, ഹോസ്റ്റല്‍ ഉടമ ചിപ്പിയുടെ ഒത്താശയോടെ അരുണ്‍കുമാര്‍ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

പ്രതിയെ തള്ളിയിട്ട യുവതി ബാത്ത് റൂമില്‍ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, സംഭവം പുറത്ത് പറഞ്ഞാല്‍ ഗുണ്ടകളെ ഉപയോഗിച്ച് വക വരുത്തുമെന്ന് ഹോസ്റ്റല്‍ നടത്തിപ്പുകാരി യുവതിയെ ഭീഷണിപ്പെടുത്തി.