തിരുവനന്തപുരം-ബെംഗളൂരു റൂട്ടിലെ വിമാന സർവീസുകളുടെ എണ്ണത്തിൽ വർദ്ധനവ്


തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചു. വിസ്താര എയർലൈൻസാണ് രണ്ട് പ്രതിദിന സർവീസുകൾക്ക് തുടക്കം കുറിക്കുന്നത്. ഏപ്രിൽ 1 മുതൽ ഈ റൂട്ടിലേക്കുള്ള പുതിയ സർവീസ് ആരംഭിക്കുന്നതാണ്. ആദ്യ വിമാനം രാവിലെ 5:55-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇവ 7:15 ഓടെ ബെംഗളൂരുവിൽ എത്തിച്ചേരും. മടക്കയാത്ര രാത്രി 10:40-ന് പുറപ്പെട്ട്, 11:40 ഓടെ തിരുവനന്തപുരത്ത് എത്തിച്ചേരുന്നതാണ്.

രണ്ടാമത്തെ വിമാനം രാവിലെ 8:15-നാണ് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുക. 9:30-ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നതാണ്. തിരികെയുള്ള സർവീസ് രാവിലെ 10:10-ന് പുറപ്പെട്ട് 11:20-ന് ബെംഗളൂരുവിൽ എത്തും. നിലവിൽ, തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ പ്രതിദിനം 8 സർവീസുകളാണ് നടത്തുന്നത്. വിസ്താര കൂടി സർവീസ് ആരംഭിക്കുന്നതോടെ പ്രതിദിന സർവീസുകളുടെ എണ്ണം 10 ആയി ഉയരും.