സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49,000 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 6,135 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 360 രൂപയും, ഗ്രാമിന് 45 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. കേരളത്തിന്റെ ചരിത്രത്തിൽ സ്വർണവില റെക്കോർഡ് നിലവാരത്തിലെത്തിയത് മാർച്ച് 21നാണ്. അന്ന് ഒരു പവൻ സ്വർണത്തിന് 49,440 രൂപയായിരുന്നു നിരക്ക്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വ്യാപാരം നേരിയ ഇടിവിലാണ് നടത്തുന്നത്. ട്രോയ് ഔൺസിന് 16.05 ഡോളർ താഴ്ന്ന് 2165.64 ഡോളർ എന്നതാണ് അന്താരാഷ്ട്ര വില നിലവാരം. കഴിഞ്ഞ ദിവസങ്ങളിൽ വില കുതിച്ചുയർന്നതിനെ തുടർന്നുണ്ടായ ലാഭമെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരത്തിൽ ലാഭമെടുപ്പ് നടക്കുകയാണെങ്കിൽ വരും ദിവസങ്ങളിൽ സ്വർണവില കുറയാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.