[ad_1]
സിഡ്നി: ഓഫീസ് സമയം കഴിഞ്ഞും ജീവനക്കാരെ ജോലി ഭാരം കൊണ്ട് പൊറുതിമുട്ടിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർക്ക് ഇനി പിടി വീഴും. ഓഫീസ് സമയത്തിന് ശേഷം മുതിർന്ന ഉദ്യോഗസ്ഥരുടെ ഫോൺ വിളികൾക്കോ, മെസ്സേജുകൾ ജീവനക്കാർ മറുപടി നൽകേണ്ടെന്ന നിയമം നടപ്പാക്കാൻ ഒരുങ്ങുകയാണ് ഓസ്ട്രേലിയ. ഇത്തരത്തിൽ ജീവനക്കാരെ ശല്യം ചെയ്യുന്ന ബോസുമാർക്കെതിരെ പിഴ ശിക്ഷ അടക്കം ഏർപ്പെടുത്താൻ പാകത്തിലുള്ള നിയമമാണ് ഓസ്ട്രേലിയ നടപ്പാക്കുന്നത്. സ്വകാര്യ ജീവിതത്തിനും, തൊഴിലിനും ബാലൻസ് നിലനിർത്തേണ്ടതിന്റെ ആവശ്യമായാണ് പാർലമെന്റിൽ ഇത്തരമൊരു നിയമം ഓസ്ട്രേലിയൻ ഭരണകൂടം പാസാക്കുന്നത്.
പാർലമെന്റിലെ ഭൂരിപക്ഷ സെനറ്റർമാരും ഈ നിയമത്തെ അനുകൂലിക്കുന്നതായാണ് സൂചന. ഈ നിയമം പ്രാബല്യത്തിലാകുന്നതോടെ വേതനമില്ലാതെ ഓവർടൈം ജോലിയടക്കമുള്ള ചൂഷണങ്ങളിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കാൻ സാധിക്കും. ദിവസങ്ങൾക്കുള്ളിൽ തന്നെ നിയമം പാർലമെന്റിൽ അവതരിപ്പിക്കുന്നതാണ്. ഇതിനോടൊപ്പം താൽക്കാലിക ജീവനക്കാർക്ക് ലഭ്യമാകേണ്ട മിനിമം മാനദണ്ഡങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. നിലവിൽ, സ്പെയിൻ, ഫ്രാൻസ്, യൂറോപ്പ്യൻ യൂണിയൻ അടക്കമുള്ള രാജ്യങ്ങളിൽ ഓഫീസ് സമയം കഴിഞ്ഞാൽ ജീവനക്കാർക്ക് ഔദ്യോഗിക ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ട്.
[ad_2]