[ad_1]
ന്യൂഡൽഹി: ഖത്തറിൽ നിന്നുള്ള സിഎൻജി ഇറക്കുമതി കരാർ നീട്ടാനൊരുങ്ങി ഇന്ത്യ. നിലവിൽ, പ്രതിവർഷം 85 ലക്ഷം ടൺ സിഎൻജിയാണ് പെട്രോനെറ്റ് വഴി ഖത്തറിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതിനായി രണ്ട് കരാറുകളാണ് ഉള്ളത്. ഇതിൽ ഒരു കരാർ 2028-ൽ അവസാനിക്കും. ഈ കരാർ അടുത്ത 20 വർഷം കൂടി നീട്ടാനാണ് ഇന്ത്യയുടെ തീരുമാനം. ഇതുവഴി 2048 വരെ ഖത്തറിൽ നിന്നും സിഎൻജി ഇറക്കുമതി ചെയ്യുന്നതാണ്.
നിലവിലെ നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സിഎൻജി ഇറക്കുമതി ചെയ്യാനാണ് ഇന്ത്യയുടെ പദ്ധതി. പ്രതിവർഷം 10 ലക്ഷം ടൺ സിഎൻജി ഇറക്കുമതി ചെയ്യാൻ ലക്ഷ്യമിട്ടുളള രണ്ടാമത്തെ കരാറിൽ 2015-ലാണ് ഇരു കമ്പനികളും ഒപ്പുവെച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള തുടർ ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിൽ ഉടൻ സംഘടിപ്പിക്കുന്നതാണ്. പെട്രോളിയം ഉൽപ്പന്നങ്ങളോടുള്ള ആശ്രയത്വം ഭാവിയിൽ പൂർണമായി ഒഴിവാക്കണമെന്ന ലക്ഷ്യം മുൻനിർത്തിയാണ് സിഎൻജി കൂടുതലായും ഇറക്കുമതി ചെയ്യുന്നത്. 2070 ഓടെ പൂർണ്ണമായി കാർബൺ ബഹിർഗമനം ഒഴിവാക്കുക എന്നതാണ് ഇന്ത്യയുടെ പദ്ധതി.
[ad_2]