സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 46,480 രൂപയും, ഗ്രാമിന് 5,810 രൂപയുമാണ് നിരക്ക്. ഫെബ്രുവരി മാസത്തെ താഴ്ന്ന നിരക്കിലാണ് സ്വർണവില ഉള്ളത്. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയും, ഗ്രാമിന് 20 രൂപയും കുറഞ്ഞിരുന്നു.
വാരാന്ത്യത്തിൽ അന്താരാഷ്ട്ര സ്വർണവില നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. ട്രോയ് ഔൺസിന് 15.15 ഡോളർ താഴ്ന്ന് 2039.65 ഡോളർ എന്നതാണ് വില നിലവാരം. 2024-ലും സ്വർണവില ഉയർന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെളളിവിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 77 രൂപയും 8 ഗ്രാം വെള്ളിക്ക് 616 രൂപയും, 10 ഗ്രാം വെള്ളിക്ക് 770 രൂപയുമാണ് വില നിലവാരം.