ഒന്നാം തീയതി മിന്നിത്തിളങ്ങി സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ


മാസാദ്യം സംസ്ഥാനത്ത് കത്തിക്കയറി സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,520 രൂപയായി. ഗ്രാമിന് 15 രൂപ വർദ്ധിച്ച് 5,815 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നില്ല. ജനുവരിയിൽ സ്വർണവില നിരവധി തരത്തിലുള്ള ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നു.

ആഗോള വിപണികളിലെ വില വർദ്ധനവാണ് പ്രാദേശിക വിപണികളിൽ പ്രതിഫലിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയോടെ പുറത്തുവന്ന യുഎസ് ഫെഡ് യോഗ നിരക്കുകൾ സ്വർണവിപണിയെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. ആഗോളതലത്തിൽ സ്വർണം ഔൺസിന് 0.48 ശതമാനം ഉയർന്ന് 2,046.38 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. വിലമാറ്റം ഡോളറിൽ ആയതിനാൽ നേരിയ ചലനങ്ങൾ പോലും പ്രാദേശിക വിപണികളിൽ വലിയ രീതിയിലുള്ള ചലനങ്ങൾക്ക് വഴിയൊരുക്കും. ഉത്സവ-വിവാഹ സീസണുകൾ വരാനിരിക്കുന്നതിനാൽ വരും മാസങ്ങളിൽ സ്വർണവില ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.