ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിന് കൊടിയേറി: ഓഫർ വിലയിൽ കൈ നിറയെ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ അവസരം


ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിന് കൊടിയേറി. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് സെയിൽ ആരംഭിച്ചിരിക്കുന്നത്. ആദ്യ പർച്ചേസിൽ ക്യാഷ്ബാക്ക് ഉൾപ്പെടെയുള്ള ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. പതിവുപോലെ തന്നെ പ്രൈം മെമ്പർമാർക്ക് നേരത്തെ തന്നെ ഓഫറുകളിലേക്ക് ആക്സസ് നൽകിയിട്ടുണ്ട്. മുൻ വർഷത്തേക്കാൾ രണ്ട് ദിവസം നേരത്തെയാണ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ചത്. കഴിഞ്ഞ വർഷം ജനുവരി 15-നാണ് സെയിൽ നടന്നത്.

സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, മൊബൈൽ ആക്സസറികൾ എന്നിവയ്ക്ക് വമ്പൻ കിഴിവാണ് ഒരുക്കിയിട്ടുള്ളത്. വീട്ടുപകരണങ്ങളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഡിസ്കൗണ്ടിൽ വാങ്ങാൻ കഴിയും. ഓഫറുകൾക്ക് പുറമേ, പുതുതായി ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ ആദ്യം വാങ്ങാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. ഇത്തവണ ഐഫോൺ അടക്കമുള്ള ഹാൻഡ്സെറ്റുകൾ വമ്പിച്ച കിഴിവിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐഫോൺ 13 മുതലുള്ള മോഡലുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ വർഷത്തെ റിപ്പബ്ലിക് ഡേ സെയിൽ മികച്ച ഓപ്ഷനാണ്. വൺപ്ലസിന്റെ ഫോൾഡബിൾ  സ്മാർട്ട്ഫോണിനും, സാംസംഗ് ഗാലക്സി എസ്23 അൾട്രാ സ്മാർട്ട്ഫോണിനും സ്പെഷ്യൽ ഓഫർ ലഭിക്കുന്നതാണ്.