പണമിടപാട് മാത്രമല്ല, ഇനി ഓഹരിയും വാങ്ങാം! പുതുവർഷത്തിൽ യുപിഐയിൽ എത്തിയ മാറ്റങ്ങൾ അറിയാം



ഉപഭോക്കാക്കൾക്ക് യുപിഐ മുഖാന്തരം ഓഹരി വിപണികളിലും ഇടപാടുകൾ നടത്താനുള്ള അവസരമൊരുക്കി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. പുതുവർഷം മുതലാണ് യുപിഐ സംവിധാനം ഉപയോഗിച്ച് ഓഹരികൾ വാങ്ങാനുള്ള അവസരം ലഭ്യമാക്കിയിരിക്കുന്നത്. എൻപിസിഐയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇക്വിറ്റി ക്യാഷ് സെഗ്മെന്റിൽ അടുത്തയാഴ്ച മുതൽ ട്രയൽ വേർഷൻ ലഭ്യമായി തുടങ്ങും. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ചുരുക്കം ചില ഇടപാടുകാർക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുകയുള്ളൂ.

ഓഹരി വിപണിയിൽ മൾട്ടിപ്പിൾ ഡെബിറ്റ് ഇടപാടുകൾ നടത്തുന്നതിന് നിക്ഷേപ തുക അക്കൗണ്ടിൽ ബ്ലോക്ക് ചെയ്ത് കൊണ്ടാണ് ഡിജിറ്റൽ പേയ്മെന്റ് സൗകര്യം നടപ്പാക്കുന്നത്. ക്ലിയറിംഗ് കോർപ്പറേഷൻ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ഡെപ്പോസിറ്ററീസ്, സ്റ്റോക്ക് ബ്രോക്കർമാർ, യുപിഐ ആപ്പ് പ്രൊവൈഡർമാർ എന്നിവരുടെ പിന്തുണയോടെയാണ് ഇവ പ്രവർത്തിക്കുക. പരീക്ഷണഘട്ടത്തിൽ നിക്ഷേപകർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ പണം ലോക്ക് ചെയ്ത് വയ്ക്കാവുന്നതാണ്. ക്ലിയറിംഗ് കോർപ്പറേഷനിൽ നിന്നും സെറ്റിൽമെന്റ് സമയത്ത് ട്രേഡ് കൺഫർമേഷൻ ലഭിച്ചതിനുശേഷം പണം ഡെബിറ്റ് ചെയ്യാനാകും. നിലവിൽ, ബ്രോക്കിംഗ് ആപ്പായ ഗ്രോയിലും, എൻപിസിഐയുടെ ഭീം ആപ്പ്, യെസ് പേ നെക്സ്റ്റ് എന്നീ ആപ്പുകളിലും മാത്രമായിരിക്കും ഈ സേവനം ലഭിക്കുകയുള്ളൂ.

Also Read: ഷഹാനയുടെ മരണം: പ്രതികൾക്ക് വിവരം ചോർത്തി മുങ്ങാൻ നിർദ്ദേശിച്ചു, പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട്