മ്യൂച്വൽ ഫണ്ട്, ഡീമാറ്റ് അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്! ഈ സേവനം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം

[ad_1]

ന്യൂഡൽഹി: രാജ്യത്ത് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നവരും, ഡീമാറ്റ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നവരും നിരവധിയാണ്. അതുകൊണ്ടുതന്നെ മ്യൂച്വൽ ഫണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രധാന തീയതികൾ ഓർത്തുവയ്ക്കേണ്ടത് അനിവാര്യമാണ്. ഈ വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, മ്യൂച്വൽ ഫണ്ട്, ഡീമാറ്റ് അക്കൗണ്ട് ഉടമകൾ നോമിനേഷൻ വ്യവസ്ഥ സമയബന്ധിതമായി പാലിക്കേണ്ടതുണ്ട്. അക്കൗണ്ട് ഉടമകൾ ഡിസംബർ 31-നകം നിർബന്ധമായും നോമിനിയുടെ പേര് ചേർക്കണം. സമയബന്ധിതമായി ഈ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിക്ഷേപം പിൻവലിക്കുന്നതിനടക്കം ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതാണ്.

ഡിസംബർ 31-ന് ഉള്ളിൽ നോമിനിയുടെ പേര് നൽകിയിട്ടില്ലെങ്കിൽ, നോമിനേഷനിൽ നിന്ന് ഒഴിവാക്കി തരണമെന്ന് രേഖാമൂലം അറിയിക്കേണ്ടതാണ്. ഇവ കൃത്യമായി ചെയ്തിട്ടില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ വർഷം മാർച്ച് മാസമാണ് മാർക്കറ്റ് റെഗുലേറ്ററായ സെബി ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മാർച്ച് 31-നകം ഈ വ്യവസ്ഥ പാലിക്കണമെന്നായിരുന്നു നിർദ്ദേശം നൽകിയത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി സമയപരിധി നീട്ടുകയായിരുന്നു.

[ad_2]