സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 43,280 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 5,410 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വർണവില ഉള്ളത്. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 280 രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു.

ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1,892.14 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. മുൻ മാസങ്ങളിലെ വില കണക്കാക്കുമ്പോൾ ഈ വില നിലവാരം താരതമ്യേന താഴ്ന്ന നിലയിലാണ്. അടുത്തിടെ ആഗോള വില 2,000 ഡോളർ വരെ പിന്നിട്ടിരിക്കുന്നു. ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾ ഉള്ളവർക്ക് താഴ്ന്ന വിലയിൽ സ്വർണം വാങ്ങാവുന്നതാണ്. സ്വർണാഭരണ പ്രേമികളെ സംബന്ധിച്ച് നിലവിലെ വില ഏറെ ആകർഷകമാണ്.

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി വില 73.50 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 588 രൂപയും, 10 ഗ്രാം വെള്ളിക്ക് 735 രൂപയുമാണ് വില നിലവാരം. ഒരു കിലോ വെള്ളിക്ക് 73,500 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.