സൊമാറ്റോ മുഖാന്തരം ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് ഇനി ചെലവേറും. ഓർഡർ ചെയ്യുന്ന ഭക്ഷണങ്ങൾക്ക് പ്ലാറ്റ്ഫോം ഫീസ് ഈടാക്കാനുള്ള നീക്കത്തിലാണ് സൊമാറ്റോ. ഇതോടെ, ഒരു ഓർഡറിന് രണ്ട് രൂപ പ്ലാറ്റ്ഫോം ഫീസായി ഉപഭോക്താവിന് നൽകേണ്ടിവരും. നിലവിൽ, ‘സൊമാറ്റോ ഗോൾഡ്’ ഉപഭോക്താക്കളിൽ നിന്നാണ് പ്ലാറ്റ്ഫോം ഫീസ് പരീക്ഷണാടിസ്ഥാനത്തിൽ ഈടാക്കുന്നത്. ഏതൊക്കെ വിപണികളിലാണ് ഫീസ് നിലവിലുള്ളതെന്ന് സംബന്ധിച്ച വിവരങ്ങൾ സൊമാറ്റോ പങ്കുവെച്ചിട്ടില്ല.
തുടക്കത്തിൽ നിശ്ചിത ഉപഭോക്താക്കളിൽ നിന്ന് പ്ലാറ്റ്ഫോം ഫീസ് ഈടാക്കിയ ശേഷം, പിന്നീട് മുഴുവൻ ഉപഭോക്താക്കളിൽ നിന്നും ഫീസ് ഈടാക്കാനാണ് ലക്ഷ്യമിടുന്നത്. സൊമാറ്റോ ജൂൺ പാദത്തിൽ ഏകദേശം 17.6 കോടി ഓർഡറുകളാണ് ഡെലിവർ ചെയ്തിട്ടുള്ളത്. പ്രതിദിനം ശരാശരി 20 ഓർഡറുകൾ സൊമാറ്റോയ്ക്ക് ലഭിക്കാറുണ്ട്. സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി മാസങ്ങൾക്കു മുൻപ് തന്നെ ഭക്ഷണ ഓർഡറുകൾക്ക് പ്ലാറ്റ്ഫോം ഫീസ് ഈടാക്കാൻ തുടങ്ങിയിരുന്നു. സൊമാറ്റോയ്ക്ക് സമാനമായ രീതിയിൽ ഒരു ഓർഡറിന് രണ്ട് രൂപയാണ് സ്വിഗ്ഗിയും പ്ലാറ്റ്ഫോം ഫീസ് ഈടാക്കുന്നത്.
Also Read: വ്യായാമം എത്ര നേരം ചെയ്യണം?