സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,960 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,495 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്ന് സ്വർണവില നിശ്ചലമായിട്ടുള്ളത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇതോടെ, കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
ആഗോള വിപണിയിലെ വില ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1,935.38 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം തുടക്കം മുതൽ തന്നെ സ്വർണവില തളർച്ചയുടെ പാതയിലാണ്. സ്വർണവില നിശ്ചലമാണെങ്കിലും, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്നാം ദിനമാണ് വെള്ളി വില കുറയുന്നത്. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ്, 78 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.