ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നു, നടപടി കടുപ്പിച്ച് ഗൂഗിൾ


ഏറെനാളുകളായി ഉപയോഗശൂന്യമായ ഗൂഗിൾ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ഒരുങ്ങി ആഗോള ടെക് ഭീമനായ ഗൂഗിൾ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരുതവണ പോലും സൈൻ അപ്പ് ചെയ്യാത്തവരുടെ അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഡിസംബർ 31 മുതൽ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനുള്ള നടപടി ആരംഭിക്കുമെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സുരക്ഷയുടെ ഭാഗമായാണ് ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ഗൂഗിൾ തീരുമാനിച്ചിരിക്കുന്നത്. കുറെ നാളുകളായി അക്കൗണ്ടുകൾ ഉപയോഗത്തിൽ ഇല്ലെങ്കിൽ, അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ, ഇങ്ങനെയുള്ള അക്കൗണ്ടുകൾ ടു ഫാക്ടർ ഓതെന്റികേഷന് വിധേയമാകാറില്ല. ഇത് ഒഴിവാക്കാനും കൂടിയാണ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുക എന്ന തീരുമാനത്തിലേക്ക് ഗൂഗിൾ എത്തിയത്. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനാൽ, ഉപഭോക്താക്കൾക്ക് ജിമെയിൽ, ഡ്രൈവ്, ഫോട്ടോസ്, മീറ്റ് കലണ്ടർ എന്നീ സേവനങ്ങൾ നഷ്ടമാകുന്നതാണ്. അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്നത് സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ ഇ-മെയിൽ മുഖാന്തരം ഉപഭോക്താക്കളെ അറിയിക്കും.