59,000 മില്യണെയേഴ്സ്! ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന നഗരം ഇതാണ്

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന നഗരം എന്ന പേര് വീണ്ടും കരസ്ഥമാക്കിയിരിക്കുകയാണ് മുംബൈ. ഹെൻലി ആൻഡ് പാർട്ണേഴ്സ് നടത്തിയ സർവേ റിപ്പോർട്ടുകൾ പ്രകാരം, 8,200 കോടി രൂപ ആസ്തിയുള്ള (ബില്യണെയേഴ്സ്) 29 പേരും, 8.2 കോടി രൂപ ആസ്തിയുള്ള (മില്യണെയേഴ്സ്) 59,000 പേരുമാണ് ഉള്ളത്. ഇതോടെ പട്ടികയിൽ 23-ാം സ്ഥാനമാണ് മുംബൈ നേടിയത്. പ്രമുഖ ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ സ്ഥാപനമാണ് ഹെൻലി ആൻഡ് പാർട്ണേഴ്സ്.

മുംബൈയ്ക്ക് ശേഷം തൊട്ടുപിന്നിലായി ഡൽഹിയാണ് പട്ടികയിൽ ഇടം നേടിയത്. 36-ാം സ്ഥാനമാണ് ഡൽഹി കരസ്ഥമാക്കിയത്. ഡൽഹിയിൽ 16 ബില്യണെയേഴ്സും, 30,200 മില്യണെയേഴ്സുമാണ് ഉള്ളത്. 7 ബില്യണെയേഴ്സും, 12,100 മില്യണെയേഴ്സും ഉൾപ്പെടെ കൊൽക്കത്ത 63-ാം സ്ഥാനമാണ് നേടിയെടുത്തത്. സർവേ റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ നഗരം ന്യൂയോർക്കാണ്.