പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഏപ്രിലിൽ വാരാന്ത്യങ്ങൾ ഉൾപ്പെടെ 15 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. 2023-24 സാമ്പത്തിക വർഷം ആരംഭിക്കുന്നതിനാൽ വിവിധ ആവശ്യങ്ങൾക്കായി പലർക്കും ബാങ്കുകൾ സന്ദർശിക്കേണ്ടതായി വരാറുണ്ട്. ബാങ്കുകളിൽ എത്തുന്നതിനു മുൻപ് തീർച്ചയായും ബാങ്ക് അവധികൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. ഏപ്രിലിലെ ബാങ്ക് അവധി ദിനങ്ങൾ ഏതൊക്കെയെന്ന് അറിയാം.
ഏപ്രിൽ 1: വർഷാവസാന ക്ലോസിംഗ് പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ബാങ്ക് അടച്ചിടും
ഏപ്രിൽ 7: ദുഃഖവെള്ളി
ഏപ്രിൽ 8: രണ്ടാം ശനി
ഏപ്രിൽ 14: ഡോ. ബാബാസാഹിബ് അംബേദ്കർ ജയന്തി/ തമിഴ് പുതുവത്സര ദിനം
ഏപ്രിൽ 15: വിഷു/ ബോഹാഗ് ബിഹു/ ഹിമാചൽ ദിനം/ ബംഗാളി പുതുവത്സര ദിനം
ഏപ്രിൽ 18: ശബ്- ൽ- ഖദ്ർ
ഏപ്രിൽ 21: ഈദ്-ഉൽ-ഫിത്തർ
ഏപ്രിൽ 22: റംസാൻ ഈദ്
എല്ലാ മാസവും ഒന്നും മൂന്നും ശനിയാഴ്ചകളിൽ ബാങ്കിന് പ്രവൃത്തി ദിനമായിരിക്കും. അതേസമയം, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചയും ബാങ്ക് അവധിയാണ്. ഈ ദിവസങ്ങളിൽ ബാങ്കുകൾ അവധിയാണെങ്കിലും, മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ തടസ്സപ്പെടുകയില്ല. ഓരോ സംസ്ഥാനത്തിനും റിസർവ് ബാങ്ക് നിർണയിച്ച വിവിധ പ്രാദേശിക അവധികളും ഉണ്ടായിരിക്കുന്നതാണ്.