ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ എന്ന പദവി വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ തലവനായ ഗൗതം അദാനി. 82 ബില്യൺ ഡോളർ ആസ്തിയാണ് മുകേഷ് അംബാനിക്ക് ഉള്ളത്. അതേസമയം, സമ്പത്തിൽ 20 ശതമാനത്തിന്റെ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും, ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനവും ഇത്തവണ മുകേഷ് അംബാനി നിലനിർത്തിയിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനമാണ് അംബാനിക്ക് ഉള്ളത്. ഇതോടെ, ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനെന്ന നേട്ടവും മുകേഷ് അംബാനിക്ക് സ്വന്തമാണ്. അതേസമയം, ഗൗതം അദാനിയുടെ സ്ഥാനം വീണ്ടും പിറകിലേക്ക് പോയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികൻ എന്ന സ്ഥാനത്ത് നിന്നും ഗൗതം അദാനി പിന്തള്ളപ്പെട്ടിരിക്കുന്നത് 23-ാം സ്ഥാനത്തേക്കാണ്. ഹൂറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് അനുസരിച്ച്, ഗൗതം അദാനിയുടെ ആകെ ആസ്തി 53 ബില്യൺ ഡോളർ മാത്രമാണ്.