ആഗോള വിപണി ചാഞ്ചാടുന്നു, ആരംഭ ഘട്ടത്തിൽ നേട്ടം നിലനിർത്താനാകാതെ സൂചികകൾ

ആഗോള വിപണിയിൽ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ നേട്ടം നിലനിർത്താനാകാതെ ആഭ്യന്തര സൂചികകൾ. തുടർച്ചയായ രണ്ട് ദിവസം മികച്ച നേട്ടത്തോടെ ആഭ്യന്തര സൂചികകൾ വ്യാപാരം ആരംഭിച്ചിരുന്നെങ്കിലും, ഇന്ന് നിറം മങ്ങുകയായിരുന്നു. സെൻസെക്സ് 300 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 57,911- ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 50 പോയിന്റ് നഷ്ടത്തിൽ 17,100- ലാണ് വ്യാപാരം ആരംഭിച്ചത്.

ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, എല്‍ ആന്‍ഡ് ടി തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലാണ്. അതേസമയം, അദാനി എന്റര്‍പ്രൈസസ്, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെക്ടറൽ സൂചികകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണ്. കൂടാതെ, സ്മോൾക്യാപ്, മിഡ്ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.