സിഎൻജി കാർ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ടാറ്റ മോട്ടേഴ്സ്! ബുക്കിംഗ് ആരംഭിച്ചു


ന്യൂഡൽഹി: ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ മാറ്റങ്ങളുമായി ടാറ്റ മോട്ടോഴ്സ് എത്തുന്നു. രാജ്യത്താദ്യമായി സിഎൻജി കാർ മോഡലുകളിൽ എഎംടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഈ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കമ്പനി തുടക്കമിടുന്നത്. നിലവിൽ, ടിയാഗോ, ടിഗോർ, ഐസിഎൻജി എഎംടി ബുക്കിംഗാണ് ആരംഭിച്ചിരിക്കുന്നത്. പ്രീ ബുക്കിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ ഇളവും നേടാനുള്ള അവസരമുണ്ട്.

സിഎൻജി കാറുകളിൽ ഏറ്റവും ആവശ്യമുള്ള ബൂട്ട് സ്പേസ് ഫ്രീ ആപ്പ് ചെയ്യുന്നതിനായി ട്വിൻ സിലിണ്ടർ സിഎൻജി ടെക്നോളജിയിലൂടെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ അവതരിപ്പിച്ചാണ് ടാറ്റ മോട്ടോഴ്സ് ഇക്കുറി പുതിയ ട്രെൻഡ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനോടൊപ്പം കൂടുതൽ സുരക്ഷിതത്വം നൽകുന്ന മറ്റ് ഫീച്ചറുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ടാറ്റാ മോട്ടോഴ്സിന്റെ ഓതറൈസ്ഡ് ഡീലർഷിപ്പ് മുഖേനയോ, ഓൺലൈനായോ ഉപഭോക്താക്കൾക്ക് കാർ ബുക്ക് ചെയ്യാവുന്നതാണ്. 21,000 രൂപ മുതലാണ് ബുക്കിംഗ് തുക ആരംഭിക്കുന്നത്.