പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ വില കുറച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഹ്യുണ്ടായി ഐ20 സ്പോർട്സ് വേരിയന്റ് ഇനി മുതൽ ഉപഭോക്താക്കൾക്ക് 3,500 രൂപ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. ഇതോടെ, ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില 8.05 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. മികച്ച ഫീച്ചറുകളും, കരുത്തുറ്റ എൻജിനുമാണ് ഹ്യുണ്ടായി ഐ20യെ മറ്റു വാഹനങ്ങളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത്.
നിലവിൽ, ഹ്യൂണ്ടായ് ഐ20 സ്പോർട്സ് വേരിയന്റിന്റെ മാനുവൽ ട്രാൻസ്മിഷൻ മോഡലിനാണ് 8.05 ലക്ഷം വില വരുന്നത്. ഇതേ വേരിയന്റിന്റെ ഡ്യുവൽ- ടോൺ മോഡലിന്റെ എക്സ് ഷോറൂം വില 8.20 ലക്ഷം രൂപ മുതൽ ആണ് ആരംഭിക്കുന്നത്. പുതുക്കിയ വില ഇനി മുതൽ ഈ ഹാച്ച്ബാക്ക് വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുമെന്ന് ഹ്യുണ്ടായി അറിയിച്ചിട്ടുണ്ട്. സബ് 4 മീറ്റർ എസ്യുവികളിൽ നിന്നും കടുത്ത മത്സരം നേരിടുന്ന ഹാച്ച്ബാക്ക് മോഡൽ കൂടിയാണ് ഹ്യുണ്ടായി ഐ20.