കൊച്ചി: സംസ്ഥാനത്തെ റോഡ് സൈഡുകളിലായി സ്ഥാപിച്ച അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍ദേശിച്ച് ഹൈക്കോടതി. വിഷയത്തില്‍ സര്‍ക്കാരും കോടതിയും നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഉറപ്പുവരുത്തണമെന്നും തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നിയമപരമായി ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും കോടതി മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നിയമലംഘിക്കുന്നവര്‍ക്കെതിരെ പിഴയീടാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാമാസവും യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലിരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. തദ്ദേശ സ്ഥാപന ജോയിന്റ് ഡയറക്ടര്‍ക്കായിരിക്കും ഇക്കാര്യത്തില്‍ […]
Source link
അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശമിറക്കി ഹൈക്കോടതി
Date: